X

അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കിരണ്‍ ഖേര്‍

അഴിമുഖം പ്രതിനിധി

എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍ക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് അഭിനേത്രിയും ബിജെപി എംപിയുമായ കിരണ്‍ ഖേര്‍. ബുദ്ധിജീവികള്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നത് വ്യക്തമാണ്. ദല്‍ഹിയില്‍ 1984-ല്‍ 3,000-ത്തോളം സിഖുകാര്‍ കൊലപ്പെട്ടു. എന്നാല്‍ അന്ന് ആരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയില്ല, ഖേര്‍ പറഞ്ഞു. ദല്‍ഹി ക്രാഫ്റ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച സാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. കിരണ്‍ ഖേറിന്റെ ഭര്‍ത്താവും അഭിനേതാവുമായ അനുപം ഖേറും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

This post was last modified on October 15, 2015 4:27 pm

Related Post
Leave a Comment