X

ഇന്ത്യയിലെ പതിനാലു സംസ്ഥാനങ്ങളെക്കാൾ ധനികനാണ് മുകേഷ് അംബാനി

അഴിമുഖം പ്രതിനിധി 

ഫോബ്സ് പട്ടിക പുറത്തു വിട്ട കണക്കുകൾ കണ്ടാൽ ആരും കണ്ണ് തള്ളി പോവും. ഇത്തവണയും ഇന്ത്യയിലെ ഒന്നാമത്തെ പണക്കാരൻ എന്ന സ്ഥാനം നിലനിർത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മറ്റൊരു തരത്തിൽ കൂടി ശ്രദ്ധേയൻ ആവുകയാണ്. മുകേഷ് അംബാനിയുടെ സ്വത്തുക്കൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളുടെ ജി ഡി പി യേക്കാൾ കൂടുതലാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഗോവ പിന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം അംബാനിയുടെ പിന്നിലാണ്. 

ഇതിൽ ഒതുങ്ങുന്നില്ല, നേപ്പാൾ, അഫ്ഘാനിസ്ഥാൻ, കംബോഡിയ ഉൾപ്പടെ 19 രാജ്യങ്ങളുടെ ജി ഡി പി യേക്കാൾ കൂടുതൽ ആണ് അംബാനിയുടെ സ്വത്തു വകകൾ.

23.1 ബില്യൺ യു എസ് ഡോളർ ആസ്തിയുടെ ഉടമയാണ് 59 കാരനായ അംബാനി. കഴിഞ്ഞ വർഷം ഇത് 18.9 ബില്യൺ ഡോളർ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വർധനയാണ് ഈ വർഷം നേടിയിരിക്കുന്നത്. തുടർച്ചയായി ഇത് ഒൻപതാം തവണയാണ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 

അംബാനിക്ക് പുറകെ തന്നെയുണ്ട് ദിലീപ് സാഘ്‌വിയും അസിം പ്രേംജിയും. അവരുടെ സമ്പത്തും 13 ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നില്കുന്നതാണ്.

This post was last modified on October 23, 2016 11:57 am