X

റിയോയില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിനു നേരെ ആക്രമണം. എന്നാല്‍ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നത് തിരകള്‍ തറച്ചാണോ അതോ കല്ലു കൊണ്ടാണോ എന്നത് വ്യക്തമല്ല എന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ആക്രമണത്തില്‍ ബസില്‍ ഉണ്ടായിരുന്ന ബെലാറസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍റെ കൈമുറിഞ്ഞതായി ഗാസ്റ്റണ്‍ സെയിന്‍സ് എന്ന അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ എ എഫ് പിയോട് പറഞ്ഞു.

ആക്രമണം ഉണ്ടായ ഉടനെ എല്ലാവരും നിലത്ത് കിടന്നുവെന്നും രണ്ടു കിലോമീറ്ററിനു ശേഷം പോലീസുകാര്‍ എത്തി പ്രധാന പ്രസ്‌ സെന്‍ററിലേക്ക് കൊണ്ടുപോയെന്നും സെയിന്‍സ് പറഞ്ഞു.

ഡിയോഡോറോ ഒളിമ്പിക്സ് വേദിയില്‍ നിന്ന് പ്രധാന വേദിയിലേക്ക് പോകുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

This post was last modified on August 10, 2016 8:35 am

Related Post
Leave a Comment