X

പിണറായിയെ സംസ്ഥാനത്തിന് പുറത്ത് തടയില്ലെന്ന് ആര്‍എസ്എസ്

സിപിഎമ്മിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ ആ പാര്‍ട്ടിക്ക് പ്രാധാന്യം ഉണ്ടാക്കി കൊടുക്കും

കേരള മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തിന് പുറത്ത് ഇനി തടയില്ലെന്ന് ആര്‍ എസ് എസ് ദേശീയ ജോയിന്‍റ്  സെക്രട്ടറി  ദത്താത്രേയ ഹൊസബളെ. പിണറായി വിജയന്റെ തലയ്ക്ക് ആര്‍ എസ് എസ് നേതാവ് വിലയിട്ടത് വൈകാരിക പ്രതികരണം മാത്രമാണ്. കേരളത്തില്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ രാജ്യമെങ്ങും അലയടിക്കുന്ന രോഷപ്രകടനം സിപിഎം തിരിച്ചറിയണം എന്നും ഹൊസബളെ ആവശ്യപ്പെട്ടു.

പിണറായി വിജയനെ തടയുന്ന സമര രീതിയില്‍ ആര്‍ എസ് എസിനുള്ളില്‍ ഭിന്നതയുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ ആ പാര്‍ട്ടിക്ക് പ്രാധാന്യം ഉണ്ടാക്കി കൊടുക്കാനെ ഈ സമരരീതികൊണ്ട് സാധിക്കുകയുള്ളൂ എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സിപിഎം ആക്രമണത്തിന് എതിരെ ആശയപ്രചരണമാണ് നടത്തേണ്ടത് എന്നും ഈ വിഭാഗം കരുതുന്നു.

This post was last modified on March 22, 2017 10:56 am