കേരളത്തില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം നടത്തുന്നതായി ആരോപിച്ച് ഡല്‍ഹി കേരള ഹൗസിലേയ്ക്ക് ആര്‍എസ്എസ് മാര്‍ച്ച് നടത്തി. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസെബേലിന്‌റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ സിപിഎമ്മിന്‌റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം വ്യാപകമായിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.
കണ്ണൂരിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ആര്‍എസഎസ് പ്രമുഖ് ജെ നന്ദകുമാര്‍, ബിജെപി നേതാവ് മീനാക്ഷി ലേഖി, എഴുത്തുകാരി അദ്വൈത കല, നടന്‍ മുകേഷ് ഖന്ന തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് വയലന്‍സ് ഡൌണ്‍, ഡൌണ്‍ എന്ന പേരില്‍ പ്ലക്കാഡുകള്‍ പ്രതിഷേധ ധര്‍ണക്കെത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ജനാധികാര്‍ സമിതി എന്ന പേരിലാണ് പ്രതിഷേധ മുദ്രാവാക്യങ്ങള്‍.
Leave a Comment