X

ഹൈദരാബാദില്‍ കാല് കുത്തരുത്: പിണറായിക്ക് ഭീഷണിയുമായി ബിജെപി എംഎല്‍എ

തങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണെന്നും അപ്പോള്‍ അതേ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെയെത്തുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാവുമെന്നും രാജാ സിംഗ് ചോദിച്ചു. യോഗം എങ്ങനെയാണ് നടക്കുന്നത് എന്ന് നോക്കട്ടെ എന്നും രാജാ സിംഗ് വീഡിയോയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും സംഘപരിവാര്‍ ഭീഷണി. മാര്‍ച്ച് 19ന് ഹൈദരാബാദില്‍ സിപിഎം സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ എത്തുന്നത്. ഹൈദരാബാദിലെ ബിജെപി എംഎല്‍എയാണ് ഭീഷണി മുഴക്കിയത്. ഘോഷാമഗല്‍ എംഎല്‍എ രാജാ സിംഗ് ആണ് പിണറായിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിനോടും പൊലീസിനോടും യോഗത്തിന് അനുമതി നല്‍കരുതെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു. അഞ്ച് മാസം നീണ്ട് നില്‍ക്കുന്ന മഹാജന പദയാത്രയുടെ ഭാഗമായാണ് സിപിഎം യോഗം സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസനവും സാമൂഹ്യനീതിയും ആവശ്യപ്പെട്ടാണ് ജാഥ സംഘടിപ്പിച്ചത്.

തങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണെന്നും അപ്പോള്‍ അതേ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെയെത്തുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാവുമെന്നും രാജാ സിംഗ് ചോദിച്ചു. യോഗം എങ്ങനെയാണ് നടക്കുന്നത് എന്ന് നോക്കട്ടെ എന്നും രാജാ സിംഗ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. പിണറായി വിജയന്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ യോഗം ഞാന്‍ തടയുമെന്നും രാജാ സിംഗ് പറഞ്ഞു. തനിക്ക് സിപിഐയുമായോ സിപിഎമ്മുമായോ യാതൊരു പ്രശ്‌നവുമില്ലെന്നും രാജാ സിംഗ് പറഞ്ഞു. നേരത്തെ പിണറായി വിജയന്‍ മംഗലാപുരം സന്ദര്‍ശനത്തിനെത്തിയെപ്പോഴും സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു.

This post was last modified on March 6, 2017 5:40 pm

Related Post
Leave a Comment