X

രുപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്; ഡോളറിനെതിരേ 69.10 പിന്നിട്ടു

ക്രൂഡോയിലിന്റെ വിലയിടിയുന്നതും, കറന്റ് അക്കൗണ്ട് കമ്മി, ഇന്ധന വിലവര്‍ധന എന്നിവയും വന്‍കിട നിക്ഷേപകര്‍ രൂപയില്‍ നിന്നും ഡോളറിലേക്ക് തിരിയുന്നതിന് ഇടയാക്കിയതും ഇടിവിന്റെ ആക്കം കൂട്ടിയതായാണ് റിപോര്‍ട്ട്.

രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവ്. ഡോളറിനെതിരെയുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. കഴിഞ്ഞ ദിവസത്തില്‍ നിന്നും 49 പൈസ കുറഞ്ഞ് 69.10 ലാണ് നിലവില്‍ ഡോളറിനെതിരെ രുപയുടെ വിനിമയം. 2016 നവംബര്‍ 24 ന് രേഖപ്പെടുത്തിയ 62.82 ന് ശേഷം കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 68.91 ലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച 8.1 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ഏഷ്യന്‍ കറന്‍സിയില്‍ ഏറ്റവും മോശം പ്രകടനമാണ് രുപയുടേത്. 37 പൈസയുടെ ഇടിവായിരുന്നു ബുധനാഴ്ച  രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യം പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ക്രൂഡോയിലിന്റെ വിലയിടിയുന്നതും, കറന്റ് അക്കൗണ്ട് കമ്മി, ഇന്ധന വിലവര്‍ധന എന്നിവയ്ക്ക് പുറമേ വന്‍കിട നിക്ഷേപകര്‍ രൂപയില്‍ നിന്നും ഡോളറിലേക്ക് തിരിയുന്നതിന് ഇടയാക്കിയതും ഇടിവിന്റെ ആക്കം കൂട്ടിയതായാണ് റിപോര്‍ട്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. ലിബിയ, കാനഡ എന്നിവിങ്ങളിലെ എണ്ണ  വിതരണ സംവിധാനത്തിന്റെ തടസങ്ങളും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

This post was last modified on June 28, 2018 10:56 am