X

ക്രൊയേഷ്യയുടെ ഈ മൂവർ സംഘത്തെ അർജന്റീന ഭയക്കണം

ക്രൊയേഷ്യയുടെ മധ്യ നിരയിലെ ഈ താരസമ്പന്നത ആയിരിക്കും അർജന്റീനയുടെ മുഖ്യ തലവേദന

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഐസ്ലാൻഡിനെതിരെ നിരാശാജനകമായ സമനില നേടിയ അർജന്റീനയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷണം. ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു തങ്ങളുടെ വരവറിയിച്ച ക്രൊയേഷ്യ ആണ് അർജന്റീനയുടെ അടുത്ത എതിരാളികൾ. ഇന്ന് ക്രൊയേഷ്യക്കെതിരെ അടരാനിറങ്ങുമ്പോൾ നീലക്കുപ്പായക്കാർക്കു വെല്ലുവിളി ഉയർത്തുക ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിറ്റിച്ച്. ഇവാന്‍ പെര്‍സിച്ച് എന്നീ മൂവ്വർ സംഘം.

ലുക്കാ മോഡ്രിച്

അര്‍ജന്‍റീനക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യയുടെ മധ്യനിരയിലെ കുന്തമുനയാകുക ഈ റയൽ മാഡ്രിഡ് താരമായിക്കും. നൈജീരിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ സ്‌കോറർ ആണ് മോഡ്രിച്. ഒരേ സമയം എതിർ ഗോൾ മുഖത്തേക്ക് പാഞ്ഞടുക്കുകയും അതേ വേഗതയിൽ പ്രതിരോധ നിരയിൽ വൻ മതിലാകാനും ശേഷിയുള്ള മോഡ്രിച് അർജന്റീനയുടെ മുന്നേറ്റ നിരയ്ക്കും, ഡിഫൻഡേഴ്‌സിനും ഒരു പോലെ സമ്മർദം സൃഷ്ടിക്കും. നൈജീരിയക്കെതിരെയുള്ള മത്സരത്തിന് ശേഷം 44 മില്യൺ ഡോളർ ആണ് ഈ ക്രൊയേഷ്യൻ സൂപ്പർ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലയിട്ടത്.

ഇവാന്‍ റാക്കിറ്റിച്ച്

മധ്യനിരയിലെ മാന്ത്രികൻ എന്നാണ് റ്റാക്കിറ്റിച്ചിനെ സഹകളിക്കാർ വിശേഷിപ്പിക്കുന്നത്. മോഡ്രിച്ചിന്‍റെ കൂടെ ക്രൊയേഷ്യന്‍ മധ്യനിരയിലെ ചടുലനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക ബാര്‍സയില്‍ മെസ്സിയുടെ സഹതാരമായ റാക്കിറ്റിച്ചായിരിക്കും. മെസ്സിയുടെ നീക്കങ്ങൾ തടയിടുന്നതിന് ക്രൊയേഷ്യൻ ടീം റ്റാക്കിച്ചിന്റെ ഉപദേശം സ്വീകരിച്ചിരുന്നു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. നൈജീരിയക്കെതിരായ മത്സരത്തിൽ ടാക്കിറ്റിച് കളം നിറഞ്ഞു കളിച്ചിരുന്നു. ലാറ്റിൻ അമേരിക്കൻ ടീമുകൾക്കെതിരെ മികച്ച ട്രാക് റെക്കോഡ് ആണ് റ്റാക്കിറ്റിച്ചിനുള്ളത്. ഇതും അർജന്റീനയുടെ ഹൃദയമിടിപ്പ് കൂട്ടാൻ ശേഷി ഉള്ളതാണ്.

ഇവാന്‍ പെര്‍സിച്ച്

ഇന്‍റര്‍മിലാന്‍റെ ഈ ഗോളടി യന്ത്രമാണ് ക്രൊയേഷ്യയുടെയും മുന്നളിപ്പോരാളി. അർജന്റീനയുടെ വിജയം പെർസിച്ചിനെ തങ്ങളുടെ പ്രതിരോധ നിര എങ്ങനെ നിയന്ത്രിക്കുന്നു എന്നനുസരിച്ചായിരിക്കും. തന്റെ നല്ല ദിവസങ്ങളിൽ ഏതു വമ്പൻ ഡിഫൻഡറെയും മറികടക്കാൻ ഉള്ള ചടുലമായ നീക്കങ്ങളുടെ അക്ഷയപാത്രം ആണ് ഇവാൻ പെർസിച്ച്.

ക്രൊയേഷ്യയുടെ മധ്യ നിരയിലെ ഈ താരസമ്പന്നത ആയിരിക്കും അർജന്റീനയുടെ മുഖ്യ തലവേദന. ജയത്തിൽ കുറഞ്ഞതെന്തും പുറത്തേക്കുള്ള വഴി തുറക്കാൻ കാരണം ആകും എന്നത് കൊണ്ട് ഈ മൂവ്വർ സംഘത്തെയും മെസ്സിക്കും കൂട്ടർക്കും പിടിച്ചു കെട്ടിയെ മതിയാകു, ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരത്തിനായിരിക്കും ഇന്ന് റഷ്യ സാക്ഷ്യം വഹിക്കുക.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 21, 2018 8:07 am