X

സിറിയയിലേക്കു പോവുകയായിരുന്ന റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു

വിമാനം പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കം റാഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു

സിറിയയിലേക്ക് പുറപ്പെട്ട  റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ടി യു-154 (ടുപൊലെവ് ടു-154) സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു. പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം ഈ വിമാനത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണ് വിമാനം തകര്‍ന്നതായി കണ്ടെത്തിയത്. വിമാനത്തില്‍ 91 പേരാണ് ഉണ്ടായിരുന്നത്.  83 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒമ്പതുപേര്‍ മാധ്യമപ്രവര്‍ത്തകരാണ്. റഷ്യന്‍ ആംഡ് ഫോഴ്‌സിലെ സംഗീതജ്ഞരാണ് വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. സിറിയയിലെ ലതാകിയയില്‍ സ്ഥിതി ചെയ്യുന്ന റഷ്യന്‍ എയര്‍ബേസില്‍ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോയതാണ് ഇവരെന്നു പറയുന്നു. മോസ്‌കോയിലെ ചെക്ലോവ്‌സ്‌കി എയര്‍ഫീല്‍ഡില്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനായാണ് സോചിയില്‍ ഇറക്കിയത്. തുടര്‍ന്നു റഷ്യന്‍ സമയം പുലര്‍ച്ചെ 5.20 ഓടെയാണു സോചി അഡ്‌ലെര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ പറന്നുയര്‍ന്ന് ഏതാണ്ട് 20 മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി.

This post was last modified on December 25, 2016 12:19 pm