X

വീഡിയോഗ്രാഫര്‍മാരെയും കൊണ്ടാണോ കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്നത്? ശ്രീറാം വെങ്കിട്ടരാമനെതിരെ എംഎല്‍എ

സബ് കളക്ടറെ അഭിനന്ദിച്ച റവന്യു മന്ത്രിയുടെ നടപടിയേയും എസ് രാജേന്ദ്രന്‍ വിമര്‍ശിച്ചു

ദേവികുളത്ത് ഇന്നലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ സിപിഎമ്മുകാര്‍ തടഞ്ഞ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സ്ഥലം എംഎല്‍എ എസ് രാജേന്ദ്രന്‍. സബ് കളക്ടര്‍ പണം നല്‍കി വീഡിയോഗ്രാഫര്‍മാരെ വിളിച്ചുവരുത്തിയിരുന്നോ എന്നാണ് എംഎല്‍എ ചോദിക്കുന്നത്. കൂടാതെ സബ് കളക്ടറുടെ നടപടിയെ അഭിനന്ദിച്ച റവന്യു മന്ത്രിയേയും രാജേന്ദ്രന്‍ വിമര്‍ശിച്ചു. മന്ത്രിയുടെ നടപടി ശരിയായില്ലെന്നും മൂന്നാറില്‍ നിന്നും ഒരുപാട് ദൂരെയായതുകൊണ്ടാകാം മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തതെന്നും എസ്. രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങൂ എന്ന ശ്രീറാമിന്റെ നിശ്ചയദാര്‍ഢ്യത്തിനു പിന്നാലെ സിപിഎമ്മുകാര്‍ കയ്യേറ്റഭൂമിയിലെ കുടില്‍ പൊളിച്ചു മാറ്റിയിരുന്നു.

ഈ നടപടിക്കു പിന്നാലെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ശ്രീറാമിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്നുമായിരുന്നു മന്ത്രി അറിയിച്ചത്.

 

This post was last modified on April 13, 2017 11:47 am