X

ശബരിമല സ്ത്രീ പ്രവേശനം: വിലക്ക് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

പത്തിനും അമ്പതിനും വയസ്സിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം വിലക്കുന്നത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആര്‍ത്തവം എന്നത് ശാരീരിക അവസ്ഥയാണെന്നും അത് സ്ത്രീകളുടെ കുറ്റമല്ലെന്നും അതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യന്‍ യംഗ് ലായേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി പറഞ്ഞു.

കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗ സമത്വത്തിന് ഭീഷണിയാണെന്നും ഭരണഘടനയെ മറികടക്കാന്‍ ആചാരങ്ങള്‍ക്കു കഴിയുമോയെന്നും കോടതി ആരാഞ്ഞിട്ടുണ്ട്.

ലിംഗവിവേചനമാണ് കോടതി പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന പുരുഷന്‍മാര്‍ 41 ദിവസം കഠിന വ്രതമെടുത്താണോ സന്ദര്‍ശനം നടത്തുന്നതെന്ന് എങ്ങനെ ഉറപ്പിക്കുമെന്നും ചോദിച്ചു.

This post was last modified on April 11, 2016 4:58 pm

Related Post
Leave a Comment