ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് ടീം ഇന്ത്യക്ക് ഒരു അവസരം കിട്ടി. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു സിനിമ കാണാനുള്ള അവസരം. സച്ചിന്; എ ബില്യണ്‍ ഡ്രീംസ്. സച്ചിന് തന്നെയാണ് ടീമംഗങ്ങളെ സ്പെഷല്‍ ഷോ കാണാന്‍ ക്ഷണിച്ചത്. മുംബൈയിലെ വെര്‍സോവയിലെ തിയേറ്ററിലാണു ക്രിക്കറ്റ് താരങ്ങള്‍ക്കായി സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയത്. ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ സിനിമ കാണാന്‍ എത്തിയിരുന്നില്ല. ക്രിക്കറ്റ് കമ്മിറ്റി മീറ്റിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് കുംബ്ലെ. ടീമും അതുപോലെ എല്ലാവരും സിനിമ അസ്വദിക്കുമെന്നു കുംബ്ലെ ട്വീറ്റ് ചെയ്തു.
സച്ചിന്റെ കുട്ടിക്കാലം തൊട്ട് 24 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രമാണ് സിനിമയില്‍ പറയുന്നത്.സച്ചിന്റെ ഭാര്യ അഞ്ജലി, സഹോദരന് അജിത് ടെന്ഡുലര്ക്കര് എന്നിവരും സിനിമയുടെ സ്പെഷല്‍ ഷോ കാണാന്‍ ടീം ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നു.