X

സദ്ദാം ഹുസൈന്റെ മകള്‍ റഗദ് ഹുസൈന്‍ ഇറാക്ക് പാര്‍ലമെന്റിലേക്ക്?

അഴിമുഖം പ്രതിനിധി

ഇറാഖ് മുന്‍ പ്രസിഡന്റ്‌ സദ്ദാം ഹുസൈന്റെ മകള്‍ റഗദ് സദ്ദാം ഹുസൈന്‍(48) പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2018ലെ പൊതുതെരഞ്ഞെടുപ്പിലായിരിക്കും സദ്ദാമിന്റെ മൂത്ത മകളായ റഗദ് മത്സരിക്കുക. ഒരു പുതിയ ഗോത്രസഖ്യത്തിന് രൂപംനല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് റഗദിന്റെ ശ്രമം. നിലവില്‍ ജോര്‍ദാന്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ അതിഥികളായാണ് റഗദും രണ്ട് സഹോദരിമാരും മാതാവും കഴിയുന്നത്.

കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് പാസാക്കിയ പൊതുമാപ്പ് പ്രകാരം റഗദിനും കുടുംബത്തിനും നാട്ടിലേക്ക് തിരിച്ചുവരാം. റഗദിനെയും സദ്ദാം ഭരണകൂടത്തിലെ മറ്റു പ്രമുഖരെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മേയില്‍ നല്‍കിയ അപേക്ഷ ജോര്‍ദാന്‍ രാജകുടുംബം തള്ളിയിരുന്നു.

ഇറാക്കിലെ വിഘടനവാദികളെ പിന്തുണച്ചെന്ന് ആരോപിച്ച് റഗദിനെതിരെ 2006 നവംബറില്‍ കേസെടുത്തിരുന്നു. കൂടാതെ ഭീകരത, ഐഎസിന് പിന്തുണ തുടങ്ങിയ കേസുകളില്‍ റഗദിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ഇറാഖ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം 2010 ഏപ്രിലില്‍ ഇന്റര്‍പോള്‍ അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

This post was last modified on September 18, 2016 1:08 pm