X

സല്‍മാന്‍ ഖാന്‍ രാജ്യ ദ്രോഹിയും ഐഎസ്‌ഐ ഏജന്റുമാണെന്ന് സ്വാമി ഓം

ബിഗ് ബോസ് അവതാരകനും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാന്‍ ഐഎസ്‌ഐ ഏജന്റാണെന്ന് സ്വാമി ഓം. വിവാദമായ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ നമ്മെ ഞെട്ടിച്ച അതേ സ്വാമി ഓം തന്നെയാണ് ഇപ്പോള്‍ പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് അപമാനിക്കുകയായിരുന്നുവെന്ന് പറയുന്ന സ്വാമി താനൊഴികെ അവിടെയുണ്ടായിരുന്ന എല്ലാവരും രാജ്യദ്രോഹികളാണെന്നാണ് പറയുന്നത്. സല്‍മാന്‍ഖാനെയാണ് ഇദ്ദേഹം കൂടുതല്‍ കടന്നാക്രമിക്കുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ തന്റെ ഭക്ഷണത്തില്‍ ലഹരി കലര്‍ത്തുമായിരുന്നെന്നും സ്വാമി ആരോപിക്കുന്നു.

ഷോയുടെ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ട്. ഷേയില്‍ സ്വാമിയുടെ കടുത്ത എതിരാളിയായിരുന്ന ബാനി ജെ നാല് ദിവസം ഉറങ്ങിയത് ജാസണ്‍ ഷായ്ക്ക് ഒപ്പമായിരുന്നു എന്നതാണ് മറ്റൊരു ആരോപണം. നായകത്വ മത്സരത്തില്‍ തന്റെ എതിരാളികളായ ബാനിയുടെയും രോഹന്റെയും നേര്‍ക്ക് ലൈംഗികാവയവം പുറത്തെടുത്ത് മൂത്രം ചീറ്റിച്ചതിനാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയത്.

ഇതോടെ ഷോയില്‍ നിന്നും ഇയാളെ പുറത്താക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് പരിപാടിയുടെ നിര്‍മ്മാതാക്കള്‍ ഇയാളെ പുറത്താക്കിയത്. അതേസമയം തന്റെ പ്രവര്‍ത്തിയില്‍ യാതൊരു വിധത്തിലും പശ്ചാത്തപിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. മൂത്രം വിഷമല്ലെന്നാണ് ഇയാള്‍ ഇപ്പോഴും പറയുന്നത്. സംഭവം വിവാദമായതോടെ താന്‍ ബാനിയുടെ നേരെ മൂത്രമല്ല സാധാരണ വെള്ളം മാത്രമാണ് ചീറ്റിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം.

അതേസമയം ഇയാളെ പുറത്താക്കിയ നടപടിയെ സല്‍മാന്‍ ഖാന്‍ പ്രശംസിച്ചിരിക്കുകയാണ്. ഈമാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പ്രിയങ്ക ജോഗ്ഗിയെയും സ്വാമി ഓമിനെയും ക്ഷണിക്കരുതെന്നാണ് സല്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.

This post was last modified on January 7, 2017 1:32 pm

Related Post
Leave a Comment