X

ഇന്ത്യയില്‍ നീതി നടപ്പിലാക്കുന്നത് ജനക്കൂട്ടമോ?

”പാകിസ്താനികളോട് സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. ചിലരോട് സംസാരിച്ചിട്ടുണ്ട്. അതിനുശേഷം പാകിസ്താനില്‍ പോകാനുള്ള എന്റെ ആഗ്രഹം വളര്‍ന്നുകൊണ്ടേയിരുന്നു. പാകിസ്താനിലേക്ക് പോകാന്‍ കഴിയുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ഭാര്യയുടെ ജന്മനാട് അവിടെയാണ്. ഒരു ദിവസം അവിടെ പോയി നിലാവെളിച്ചത്തില്‍ ഖവാലി ആസ്വദിക്കണം”. പറയുന്നത് സമര്‍ ഹലന്‍കറാണ്. ഇന്ത്യസ്പെന്‍ഡ്.കോം എഡിറ്റര്‍.

മുന്‍ കോണ്‍ഗ്രസ് എംപിയും ചലച്ചിത്ര നടിയുമായ രമ്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്യപ്പെട്ടു. പാകിസ്താന്‍ അനുകൂല പരാമര്‍ശം നടത്തിയെന്നതാണ് രമ്യക്കെതിരായ ആരോപണം. രാജ്യത്തെ നിയമങ്ങളെ കുറിച്ച്  യാതൊരു ധാരണയുമില്ലാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. കാശ്മീരില്‍ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ എങ്ങനെയാണ് രാജ്യത്തിനെതിരാകുന്നത്. ഹരിയാനയിലെ പല്‍വാലില്‍ ഗോമാംസം കൊണ്ടുവന്ന വാന്‍ പോലീസ് പിടിച്ചെടുത്തു. വാനിലുണ്ടായിരുന്ന രണ്ട് മുസ്ലിം മതസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങള്‍ ആവശ്യപ്പെട്ടത് അതാണ്, അത് നടപ്പാക്കപ്പെടുന്നു. നിയമം നടപ്പിലാക്കാന്‍ അക്രമാസക്തരായ ഒരു കൂട്ടം ജനങ്ങളെ നാം അനുവദിക്കുന്നു അങ്ങനെയെങ്കില്‍ ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ എന്താണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? സമാനമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്നും അദ്ദേഹം ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

വിശദമായ  വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/j2vz5M

This post was last modified on August 27, 2016 4:20 pm