X

ചൂടില്‍ തണുത്ത ബിയര്‍ കുടിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും? ശശി തരൂര്‍ ചോദിക്കുന്നു

മുഴുക്കുടിയന്മാരെ നിയന്ത്രിക്കാനും സമൂഹത്തില്‍ നടക്കുന്ന ക്രമസമാധാനലംഘനം ഇല്ലാതാക്കാനുമൊക്കെയൊണ് കേരളത്തിലെ മദ്യനിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ ഭൂരിഭാഗവും കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം ബിവറേജസ് ഔട്ട്‌ലെറ്റുകളിലാണ് കൊണ്ടുപോയിക്കൊടുക്കുന്നത്. ആ തലത്തില്‍ നോക്കുമ്പോള്‍ മദ്യനിരോധനം വ്യാപകമായി പ്രശംസിക്കപ്പെടുന്ന തീരുമാനം തന്നെ. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ലഗേജ് ഒരുക്കുന്ന വിദേശിയെ സംബന്ധിച്ച് ഈ തീരുമാനം അവരെ വിഷമിപ്പിക്കും. ഇവിടുത്തെ ചൂടില്‍  തണുത്ത ബിയര്‍ കുടിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും? ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലെ താമസക്കാരന് ആഹാരത്തിനൊപ്പം ഒരു ഗ്ലാസ് വൈന്‍ കുടിക്കണമെന്ന് തോന്നിയാലോ? ആഴ്ച മുഴുവന്‍ ജോലിയെടുത്ത് തളരുന്ന ഒരു പ്രൊഫഷണലിന് ഞായറാഴ്ച ദിവസം തന്റെ ഭാരങ്ങളെല്ലാം ഇറക്കി വയ്ക്കാന്‍ ഒരു പെഗ് കഴിക്കണമെന്ന തോന്നിയാലോ? ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസ എളുപ്പത്തില്‍ പ്രാപിക്കാന്‍ കഴിയാതെ ഈ പറഞ്ഞവരെല്ലാം ഇവിടം ഉപേക്ഷിച്ചേക്കാം.

കേരളത്തിലെ മദ്യനയത്തെക്കുറിച്ചുള്ള ശശി തരൂര്‍ എം പിയുടെ നിലപാടുകളുടെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.ndtv.com/article/opinion/the-risks-of-an-alcohol-ban-for-god-s-own-country-by-shashi-tharoor-584876

 

This post was last modified on September 1, 2014 6:27 pm