X

സ്കൂള്‍ ഉച്ചഭക്ഷണത്തിന് പെപ്സി

ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണസംവിധാനം മെച്ചപ്പെടുത്താന്‍ പെപ്‌സി കമ്പനിയുടെ സഹായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരസമൃദ്ധമായ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതുമായി സംബന്ധിച്ച് പെപ്‌സി കോ സി ഇ ഒ ഇന്ദ്ര നൂയിയുമായി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ചര്‍ച്ച നടത്തി. 107 മില്യണ്‍ കുട്ടികള്‍ക്കാണ് ഓരോദിവസവും സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിലൂടെ പ്രയോജനം കിട്ടുന്നത്. അതേ സമയം വ്യാപകമായ അഴിമതിയും ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയില്ലായ്മയും ഓരോ വര്‍ഷവും ഡസന്‍ കണക്കിന് കുട്ടികളുടെ മരണത്തിനും ഇടയാക്കുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.bloomberg.com/news/2014-08-26/india-asks-pepsico-to-make-107-million-school-lunches-healthier.html

This post was last modified on August 30, 2014 9:45 am