X

പ്രായമേറിയ വിത്ത് കോശങ്ങളെ ചെറുപ്പമാക്കാനുള്ള വിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു

പൂനെയിലെ കോശ ശാസ്ത്ര ദേശീയ കേന്ദ്രമാണ് (NCCS) ഇത് വികസിപ്പിച്ചെടുത്തത്. പ്രായക്കൂടുതല്‍ മൂലം രക്തകോശങ്ങള്‍ ഉണ്ടാകുന്ന പ്രക്രിയയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ പ്രായമായ ദാതാക്കളെ സാധാരണയായി പരിഗണിക്കാത്ത മജ്ജ മാറ്റിവെക്കലില്‍ ഈ കണ്ടെത്തല്‍ വളരെയേറെ പ്രസക്തമാണ്

മജ്ജ മാറ്റിവെക്കലില്‍ Hematopoietic stem cell-രക്തമായി മാറുന്ന മൂലകോശം- അല്ലെങ്കില്‍ മറ്റ് രക്ത കോശങ്ങലൂടെ എണ്ണം കൂട്ടുന്ന വിത്ത് കോശങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ദാതാവിന്റെ പ്രായം നിര്‍ണായകമാണ്. ചെറുപ്പം ദാതാവാണെങ്കില്‍ കൂടുതല്‍ മികച്ച ഫലമുണ്ടാകും. മജ്ജ മാറ്റിവെക്കലിന് സഹായകമായ വിധത്തില്‍ പ്രായമായ ദാതാക്കളില്‍ നിന്നുമുള്ള വിത്തുകോശങ്ങളെ ചെറുപ്പമാക്കാനുള്ള വിദ്യ ഒരു കൂട്ടം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നു.

പൂനെയിലെ കോശ ശാസ്ത്ര ദേശീയ കേന്ദ്രമാണ് (NCCS) ഇത് വികസിപ്പിച്ചെടുത്തത്. പ്രായക്കൂടുതല്‍ മൂലം രക്തകോശങ്ങള്‍ ഉണ്ടാകുന്ന പ്രക്രിയയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ പ്രായമായ ദാതാക്കളെ സാധാരണയായി പരിഗണിക്കാത്ത മജ്ജ മാറ്റിവെക്കലില്‍ ഈ കണ്ടെത്തല്‍ വളരെയേറെ പ്രസക്തമാണ്. ഇതോടെ ദാതാക്കളുടെ മേഖല വിപുലമാക്കാന്‍ കഴിയും. വിത്ത് കോശങ്ങളുടെ സൂക്ഷ്മ-അന്തരീക്ഷത്തില്‍ കാണുന്ന സഹായ കോശങ്ങളാണ് Stromal cells. പ്രായമാകുന്നതോടെ ഇവയില്‍ സംഭവിക്കുന്ന AKT signaling രാസ പ്രതിരോധങ്ങള്‍ ഉപയോഗിച്ച് തടഞ്ഞാല്‍ അവ വീണ്ടും ‘ചെറുപ്പം പോലെയാകും. ഇവയ്ക്ക് പ്രായമായ വിത്ത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാകും,’ ഗവേഷക സംഘത്തിന്റെ മേധാവി ഡോ. വൈജയന്തി പി കലെ പറഞ്ഞു. കണ്ടെത്തലുകള്‍ ശാസ്ത്ര പ്രസിദ്ധീകരണമായ Stem Cells-ല്‍ പ്രസിദ്ധീകരിച്ചു. പഠനത്തിനായി 6-8 ആഴ്ചയും (ചെറുപ്പം)18-24 ആഴ്ചയും (വയസായത്) പ്രായമുള്ള എലികഎയാണ്‍ ഉപയോഗിച്ചത്. മനുഷ്യരിലെ മൂലരക്ത കോശങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എലികളുടേതിന് സമാനമായതുകൊണ്ടായിരുന്നു അത്.

”മറ്റ് കോശങ്ങളുമായി ബന്ധപ്പെട്ട വിത്തുകോശങ്ങളിലും ഇത്തരം പുനരുജ്ജീവനം സാധ്യമാകും എന്നു ഞങ്ങള്‍ കരുതുന്നുണ്ട്. ഈ വഴിക്ക് ഞങ്ങള്‍ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നു,” ഡോ. കലെ പറഞ്ഞു. പുനരുജ്ജീവന മരുന്ന് ചികിത്സകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഗവേഷണത്തിന് സാധ്യതകളുണ്ടെന്ന് അവര്‍ പറഞ്ഞു. റോഹന്‍ കുല്‍കര്‍ണി, മന്‍മോഹന്‍ ബജാജ്, സുപ്രീത ഘോടെ, സപ്ന ജല്‍നാപുര്‍കാര്‍, ഡോ. ലളിത ലിമായേ എന്നിവരടങ്ങിയതാണ് ഗവേഷക സംഘം.

Leave a Comment