X

2027ല്‍ ഭൂമിയില്‍ പതിക്കുമെന്ന് കരുതുന്ന ചിന്ന ഗ്രഹത്തെ നേരിടാന്‍ നാസ തയ്യാറെടുക്കുന്നത് ഇങ്ങനെയാണ് (വീഡിയോ)

2019 പിഡിസി എന്നു പേരിട്ടിരിക്കുന്ന ചിന്ന ഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്

പൊടുന്നനെ ഒരു ചിന്ന ഗ്രഹം ബഹിരാകാശത്തുനിന്നും ഭൂമിയെ ലക്ഷ്യമാക്കി വന്നാല്‍ നമ്മള്‍ എന്തുചെയ്യും. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാസ.

നാസയോടൊപ്പം യൂറോപ്പ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും, യുഎസ്സിന്റെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് ചിന്ന ഗ്രഹത്തെ തളയ്ക്കാനുള്ള വിദ്യ കണ്ടുപിടിക്കുന്നത്. അതിനായി 5 ദിവസത്തെ പ്ലാനറ്ററി ഡിഫന്‍സ് കോണ്‍ഫറന്‍സിനായി ഒരുങ്ങുകയാണവര്‍. മെയ് ആദ്യവാരത്തിലാണ് കോണ്‍ഫറന്‍സ് നടക്കുക.

ഈ കോണ്‍ഫറന്‍സില്‍ ഇവര്‍ ടേബിള്‍ ടോപ്പ് എക്‌സസൈസ് ചെയ്യുന്നുണ്ട്. അതായത് ചിന്ന ഗ്രഹം വന്നാലുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളുടെയും മറ്റും പ്രദര്‍ശിപ്പിക്കുകയും അതിനെ വിശകലനം നടത്തുകയും ചെയ്യും. ഇതിലൂടെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കുന്നു. സാധാരണയായി ദുരന്ത നിവാരണസേന ആസൂത്രണത്തിലാണ് ടേബിള്‍ ടോപ്പ് എക്‌സസൈസ് നടത്തുന്നത്. ഇതിലൂടെ വരാനിരിക്കുന്ന ദുരന്തത്തെ എങ്ങനെ നേരിടണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നു.

വരാന്‍ പോകുന്ന ചിന്ന ഗ്രഹത്തെ തടയണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അതുകൊണ്ടുണ്ടാവുന്ന ആഘാതങ്ങള്‍ കുറയ്ക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടിതന്നെ അതിനെക്കുറിച്ചൊരു ധാരണയുണ്ടാക്കേണ്ടതുണ്ട്. അതിനായാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡിഫന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു.

2019 പിഡിസി എന്നു പേരിട്ടിരിക്കുന്ന ചിന്ന ഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രസ്തുത ഗ്രഹം 2027ല്‍ ഭൂമിയെ ഇടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു കൂട്ടിയിടിക്ക് നൂറില്‍ ഒരംശം സാധ്യത മാത്രമേ ഉള്ളൂവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

ടേബിള്‍ ടോപ്പ് എക്‌സസൈസ് കൊണ്ട് ഞങ്ങള്‍ക്ക് മികച്ച ആശയവിനിമയോപാധികള്‍ സൃഷ്ടിക്കാനും ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുമ്പോള്‍ എങ്ങനെ അതിനെ നേരിടണമെന്ന് മനസിലാക്കാനും സാധിക്കുമെന്ന് നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്‍ലേയ് ജോണ്‍സണ്‍ പറഞ്ഞു.

This post was last modified on April 29, 2019 4:04 pm