X

ചരിത്രത്തില്‍ ഇന്ന്; ടെലിവിഷന്‍ സംവിധാനത്തിന്റെ പ്രദര്‍ശനവും ജര്‍മനിയിലെ വ്യോമാക്രമണവും

1926 ജനുവരി 27 
ടെലിവിഷന്‍ സംവിധാനം പ്രദര്‍ശിപ്പിക്കുന്നു

ലണ്ടനില്‍ വെച്ച് സ്‌കോട്ട്‌ലാന്‍ഡ്കാരനായ ജോണ്‍ ലോഗീ ബൈര്‍ഡ് ഒരു ടെലിവിഷന്‍ സംവിധാനത്തിന്റെ പൊതുപ്രദര്‍ശനം നടത്തി. വിനോദ വിപ്ലവത്തിന്റെ തുടക്കം എന്നാണ് ഈ ചടങ്ങിനെ വിശേഷിപ്പികുന്നത്. പക്ഷേ ആദ്യത്തെ ഹോം ടെലിവിഷന്റെ പ്രദര്‍ശം നടന്നത് ജനുവരി 1928 ല്‍ ന്യൂ യോര്‍ക്കില്‍ ആയിരുന്നു.

1943 ജനുവരി 27
അമേരിക്ക ജര്‍മനിയില്‍ വ്യോമാക്രമണം നടത്തുന്നു

രണ്ടാം ലോക മഹായുദ്ധത്തില്‍ ആദ്യമായി 1943 ജനുവരി 27 ന് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ജര്‍മനിയില്‍ വ്യോമാക്രമണം നടത്തി. വില്‍ഹെംഷെവെന്‍ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

ഇംഗ്ലണ്ടിലെ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന 64 വിമാനങ്ങള്‍ ജര്‍മനിയുടെ 22 വിമാനങ്ങള്‍ തകര്‍ത്തു. ജര്‍മനിയുടെ പ്രത്യാക്രമണത്തില്‍ അമേരിക്കയ്ക്കു അവരുടെ മൂന്ന് പോര്‍വിമാനങ്ങള്‍ നഷ്ടമായി.

 

This post was last modified on January 27, 2015 12:14 pm