X

ഉക്രയിന്‍ കൂട്ടക്കൊലപാതകങ്ങളുടെ ചുരുളഴിയുന്നു

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 70ദശകങ്ങള്‍ക്കിപ്പുറം ലോകമനസാക്ഷിയെ കരയിച്ച ഉക്രയിന്‍ കൂട്ടക്കൊലപാതകങ്ങളുടെ ചുരുളഴിയുകയാണ്. ഫ്രഞ്ച് കാത്തലിക് പുരോഹിതന്റെ ഗവേഷണമാണ് നാസിപ്പടയുടെ ക്രൂരതകള്‍ വെളിവാക്കുന്ന കൊലപാതകങ്ങളുടെ തെളിവാകുന്നത്.കുഴിമാടങ്ങളില്‍ നിന്ന് ചോര ഒഴുകിയിറങ്ങി ഉണങ്ങിയ പാടുകള്‍ അവശേഷിക്കുന്നുവെന്ന് പുരോഹിതനായ പാട്രിക് ദേശ്‌ബോസ് പറയുന്നു. യുദ്ധകാലത്ത് തടവിലായിരുന്ന പിതാമഹന്റെ ചരിത്രാന്വേഷണമാണ് ഉക്രയ്ന്‍ കൂട്ടക്കൊലയുടെ വിവരങ്ങള്‍ തേടുന്നതില്‍ പാട്രികിനെ  എത്തിച്ചത്.

സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടികളെന്നോയുള്ള വ്യത്യാസമില്ലാതെ നാസികള്‍ കൊന്നൊടുക്കിയത് 16 ലക്ഷത്തിലധികം ജൂതന്മാരെയാണ്. ജൂതന്മാരെ വിവസ്ത്രരാക്കിയാണ് നാസിപ്പട കൊന്നുകുഴിച്ചു മൂടിയത്. ജീവനോടെ കുഴിച്ചു മൂടിയവരുടെ എണ്ണവും ചെറുതല്ല. നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കിയത് തമാശയ്‌ക്കോ ബോറടിച്ചപ്പോഴോ അതുമല്ലെങ്കില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുമ്പോഴോ ആയിരുന്നു എന്ന് പാട്രിക് പറയുന്നു. രക്തം വാര്‍ന്നും ശ്വാസം മുട്ടിയും കുഴിമാടങ്ങളില്‍ കൂട്ടിയിട്ട് കൊന്ന ജൂതന്മാരുടെ വേദനയുടെ കഥ പറയുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട് പാട്രിക് ദേശ്‌ബോസ്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/qsoHe1

 

This post was last modified on August 27, 2016 9:20 am