വയനാട്ടില്‍ കല്‍പ്പറ്റയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനാഥാലയത്തിന് സമീപമുള്ള കടയില്‍ വച്ച് പലതവണയാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.
താമസസ്ഥലത്തേക്ക് പോകും വഴി പെണ്‍കുട്ടികളെ മിഠായികള്‍ നല്‍കിയാണ് കടയിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നും പരാതിയുണ്ട്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംശയം തോന്നിയ സുരക്ഷ ജീവനക്കാരാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കി. ജനുവരി മുതല്‍ ഇത്തരത്തില്‍ പല തവണ പീഡനത്തിന് വിധേയരായതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കി.
കുറ്റക്കാര്‍ക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുകൊണ്ട് പ്രതികളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് കുട്ടികളും ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
This post was last modified on March 7, 2017 9:22 am
Leave a Comment