X

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐ തിരിച്ച് പിടിച്ചു

മൂന്ന് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിയ്ക്കുന്നത്.

കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ജയം. മൂന്ന് വര്‍ഷത്തിനുശേഷമാണ് യൂണിയന്‍ ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിയ്ക്കുന്നത്. അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികള്‍ ജയിച്ചു. ഈ വിജയത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല യൂണിയനുകളും എസ്എഫ്‌ഐ നേതൃത്വത്തിലായി.

ചെയര്‍മാനായി വി പി ശരത്പ്രസാദ്, ജനറല്‍ സെക്രട്ടറിയായി എ എന്‍ നീരജ്, വൈസ് ചെയര്‍പേഴ്‌സണ്‍മാരായി ഇ എം സജിത, എം അജയ്‌ലാല്‍ എന്നിവരും ജോയിന്റ് സെക്രട്ടറിയായി എസ് മുഹമ്മദ് ഷെറിനും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷമായി എംഎസ്എഫ് – കെ എസ് യു സഖ്യമാണ് സര്‍വകലാശാല യൂണിയന് നേതൃത്വം നല്‍കിയിരുന്നത്.

This post was last modified on January 28, 2017 6:24 pm

Related Post
Leave a Comment