X

നരേന്ദ്ര മോദി ആദ്യമായല്ല തന്നെ സമീപിക്കുന്നതെന്ന് ശശി തരൂര്‍

തീര്‍ച്ചയായും ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ഒരു ദേശീയ ഉദ്യമത്തില്‍ പങ്കാളിയാകാനാണ് എന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്. അതേ സമയം തന്നെ, ഇതിനെതിരെയുണ്ടായിരിക്കുന്ന ബഹളം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നുമില്ല. ഇതാദ്യമായല്ല, പ്രധാനമന്ത്രി രാഷ്ട്രീയത്തിനു പുറത്തുള്ള ഒരു കാര്യത്തിനായി എന്നെ സമീപിക്കുന്നത്. ഒരു വര്‍ഷം ആയിട്ടല്ല, മോദി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് എന്നോട് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി മറ്റൊരു കാര്യം ആവശ്യപ്പെട്ടത്. യുവാക്കളോട് അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ കാര്യം ഞാന്‍ എന്റെ നിയോജകമണ്ഡലത്തില്‍ ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കാനും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ സൈറ്റിലൂടെ യുവാക്കളോട് അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെടാനും വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ക്ലീന്‍ ഇന്ത്യ പ്രവര്‍ത്തനവും ഇതേ കാഴ്ച്ചപ്പാടില്‍ തന്നെയാണ് ഞാന്‍ കാണുന്നത്- ക്ലീന്‍ ഇന്ത്യ ചലഞ്ചിലേക്ക് മോദിയുടെ ക്ഷണം സ്വീകരിച്ച് ശശി തരൂര്‍ എം പി സംസാരിക്കുന്നതിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.ndtv.com/article/opinion/shashi-tharoor-on-pm-s-invite-to-join-clean-india-campaign-601839?pfrom=home-topstories

This post was last modified on October 5, 2014 12:38 pm