X

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്ന് ശശി തരൂര്‍; തരൂരിനെ തോല്‍പ്പിക്കാന്‍ താന്‍ മതിയെന്ന് കുമ്മനം

നരേന്ദ്രമോദിയോടുള്ള ശശി തരൂരിന്‍റെ വെല്ലുവിളി ബാലിശമായിപ്പോയി. തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദിയുടെ ആവശ്യമില്ല - കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്നാണ് സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ വെല്ലുവിളി. രാഹുല്‍ ഗാന്ധിയെ വയനാട് മത്സരിക്കാന്‍ കെപിസിസി ക്ഷണിക്കുകയും രാഹുല്‍ ഇത് ഗൗരവമായി പരിഗണിക്കുന്നതായി എഐസിസി അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയെ തരൂര്‍ വെല്ലുവിളിച്ചത്.

രാഹുല്‍ ഗാന്ധി ഒരു ഉത്തരേന്ത്യന്‍ മണ്ഡലത്തിലും ഒരു ദക്ഷിണേന്ത്യന്‍ മണ്ഡലത്തിലും മത്സരിക്കുന്നു. മോദിയ്ക്ക് ഇതുപോലെ മത്സരിക്കാന്‍ കഴിയുമോ എന്നായിരുന്നു തരൂരിന്റെ ചോദ്യം. അതേസമയം ഏഷ്യാനെറ്റ് ന്യൂസിന്റെ ഇത് സംബന്ധിച്ച ചോദ്യത്തോട് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത് തരൂരിനെ നേരിടാന്‍ മോദിയൊന്നും വേണ്ട, താന്‍ തന്നെ മതി എന്നാണ്. നരേന്ദ്രമോദിയോടുള്ള ശശി തരൂരിന്‍റെ വെല്ലുവിളി ബാലിശമായിപ്പോയി. തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദിയുടെ ആവശ്യമില്ല – കുമ്മനം പറഞ്ഞു.

This post was last modified on March 23, 2019 7:43 pm

Related Post
Leave a Comment