X

കുരുമുളക് അരി അട പായസം

റെസിപ്പി തയ്യാറാക്കിയത്
സീമ രാജേന്ദ്രന്‍
തൃശ്ശൂര്‍
ചേരുവകള്‍
പച്ച കുരുമുളക് 20gm
ചതച്ചത്… 1/2സ്പൂണ്‍
ഉണക്കലരി. 100gm
ശര്‍ക്കര.. 150gm
നെയ്.. 10gm
ഏലക്ക പൊടി.. 1/4സ്പൂണ്‍
അണ്ടി പരിപ്പ്, മുന്തിരി… 10gm
തേങ്ങാപ്പാല്‍… 1 1/2..തേങ്ങയുടെ
ഉണ്ടാക്കുന്ന വിധം

കുരുമുളക് ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം മാറ്റി വെക്കുക ഇതില്‍ നിന്ന് കുറച്ചു എടുത്തു അരി അരക്കുക.ഇതിലേക്ക് കുരുമുളക് ചതച്ചത് ഇതു വാഴയിലയില്‍ നെയ് പുരട്ടി ചുറ്റി
ച്ചു തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഇട്ടു വാട്ടി എടുക്കുക. തണുത്തതിന് ശേഷം കൊത്തി അറിയുക ബാക്കിയുള്ള കുരുമുളക് വെള്ളം ഉപയോഗിച്ചു തേങ്ങ പാല്‍.. ഒന്നും
രണ്ടും എടുത്തു വെക്കുക.
ശര്‍ക്കര പാനി ആക്കി വെക്കുക. രണ്ടാം പാല് ലും അടയും ശര്‍ക്കര പാനി യും ചേര്‍ത്ത് വരട്ടി എടുക്കുക
ഇതില്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഒന്ന് ചൂട് കയറുമ്പോള്‍ മാറ്റി വെച്ചു അണ്ടി പരിപ്പും മുന്തിരിയും നെയ് ചേര്‍ത്ത് മൂപ്പിച്ച് എടുക്കുക. ചേര്‍ത്ത് ഉപയോഗിക്കുക.