X

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി’; ശ്രുതി ഹാസനും മൈക്കിള്‍ കോര്‍സലെയും വേര്‍പിരിയുന്നു

ലണ്ടനിലെ നടനായ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്

കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. ലണ്ടനിലെ നടനായ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. വിവാഹ വാർത്തകൾ ഏറെ ചർച്ചയായി കൊണ്ടിരിക്കുമ്പോൾ മറ്റൊരു വർത്തയ്‌യാണ് പുറത്ത് വരുന്നത്.

ശ്രുതിയുമായി താൻ വേർപിരിയുകയാണെന്ന് പറയുകയാണ് മൈക്കിള്‍.’ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും’- മൈക്കിള്‍ ട്വീറ്റ് ചെയ്തു

തനിക്ക് വിവാഹം കഴിക്കാന്‍ ധൃതിയില്ലെന്നും ഇപ്പോള്‍ അതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു നേരെത്തെ ശ്രുതി വിവാഹ വാർത്തയോട് പ്രതികരിച്ചിരുന്നത്.

This post was last modified on April 27, 2019 7:12 am

Related Post
Leave a Comment