ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന അവഗണനയും പരിഹാസവും ഏവര്‍ക്കും അറിയാവുന്നതാണ്. ചിലര്‍ ആ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടുന്നു. എന്നാല്‍ ഒഴുക്കിനെതിരെ നീന്തി ചരിത്രം സൃഷ്ടിക്കുന്നവര്‍ വിരളമാണ്. അവരില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബാന്‍ഡുമായി ചരിത്രം സൃഷ്ടിക്കുന്ന ആറംഗ സംഘവുമുണ്ട്. സിക്സ് പാക്ക് ബാന്‍ഡ് എന്നാണ് സംഘത്തിന്റെ പേര്.
ഫിദ ഖാന്‍, രവീണ ജഗ്ദപ്, ആശ ജഗദപ്, ചാന്ദ്നി സുവാര്‍നകര്‍, കോമള്‍ ജഗ്ദപ്, ഭവിക പാട്ടീല്‍ എന്നിവരാണ് ബാന്‍ഡുമായി മുന്നോട്ടു വന്നിരിക്കന്നത്. ഇതിനകം അഞ്ച് പാട്ടുകള്‍ അവര്‍ പുറത്തിറക്കിക്കഴിഞ്ഞു. ഹൃതിക് റോഷന്‍, സോനു നിഗം, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ ഇവരുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സമൂഹം തങ്ങളോടു പുലര്‍ത്തുന്ന പെരുമാറ്റം മാറ്റിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബാന്‍ഡ് ആരംഭിച്ചിരിക്കുന്നത്. എന്നും തഴയപ്പെടുകയും തെറ്റുദ്ധരിക്കപ്പെടുകയും ചെയ്യുന്നത് ആളുകളെ വിനോദിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കണം. പാട്ടുകള്‍ പുറത്തിറങ്ങിയതോടെ ആറംഘ സംഘത്തിനും ഇപ്പോള്‍ താരപരിവേശമാണെന്നും ബാന്‍ഡിനു വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഷമീര്‍ ധണ്ടന്‍ പറയുന്നു.
യൂട്യൂബില്‍ ഓരോ ദിവസം കഴിയുമ്പോഴും ആരാധകരേറി വരുകയാണ്. 25 മില്ല്യണിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. കണ്‍വെക്റ്റട് ഗ്രാന്‍പ്രീ ഗ്ലാസ് ലയണ്‍ അവാര്‍ഡ് നേടിയതോടെ ആഗോള ശ്രദ്ധയാകര്‍ഷിക്കുകയാണ് ബാന്‍ഡ്.
വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക
This post was last modified on July 9, 2016 3:24 pm
Leave a Comment