X

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണക്കാര്‍ അറവുശാലകള്‍ തീയിട്ടു നശിപ്പിച്ചു

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏതാനും അറവുശാലകള്‍ രണ്ട് ദിവസം മുന്‍പ് ജില്ലാ അധികാരികള്‍ പൂട്ടിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഹത്‌റാസ് ജില്ലയില്‍ നിരവധി അറവുശാലകള്‍ ഗോുസംരക്ഷണക്കാര്‍ തീയിട്ടു നശിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിനുള്ളിലാണ് സംഭവം. ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏതാനും അറവുശാലകള്‍ രണ്ട് ദിവസം മുന്‍പ് ജില്ലാ അധികാരികള്‍ പൂട്ടിച്ചിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലഹബാദിലും കമാല്‍ഗദാഹയിലും പ്രവര്‍ത്തിച്ചിരുന്ന അറവുശാലകളാണ് പൂട്ടിച്ചത്. രാംബാഗ്, അടാല എന്നിവിടങ്ങളിലെ അറവ് ശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനിടെയാണ് ഒരു സംഘം അക്രമികള്‍ അര്‍ദ്ധരാത്രിയില്‍ അറവുശാലകള്‍ക്ക് തീയിട്ടത്.

This post was last modified on March 22, 2017 4:19 pm

Related Post
Leave a Comment