X

മഞ്ഞില്‍ പുതഞ്ഞ സഹാറ മരുഭൂമി/ചിത്രങ്ങള്‍

ഡിസംബര്‍ 19-ന് സഹാറ മരുഭൂമിയില്‍ മഞ്ഞ് വീഴ്ച സംഭവിച്ചപ്പോള്‍ സ്വപ്‌നങ്ങളില്‍ മാത്രം തെളിയുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടത്

ഈ ചിത്രങ്ങള്‍ ഒരു തോന്നലല്ല. കൊടും മരുഭൂമിയിലെ സ്ഥിരം കബളിപ്പിക്കല്‍ മരീചികയുമല്ല. 37 വര്‍ഷത്തിനിടെ ആദ്യമായി സഹാറ മരുഭൂമി മഞ്ഞില്‍ മൂടി. ഡിസംബര്‍ 19-ന് സഹാറ മരുഭൂമിയില്‍ മഞ്ഞ് വീഴ്ച സംഭവിച്ചപ്പോള്‍ സ്വപ്‌നങ്ങളില്‍ മാത്രം തെളിയുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടത്. ഇതിന് മുമ്പ് 1979-ലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ സഹാറയില്‍ മഞ്ഞ് വീണത്. സാധാരണ ദിനങ്ങളില്‍ 136 ഡിഗ്രി ഫാരന്‍ ഹീറ്റുള്ള പ്രദേശങ്ങളില്‍ പോലും മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കാഴ്ച മനോഹരമാണ്. അമച്വേര്‍ ഫോട്ടോഗ്രാഫര്‍ കരിം ബൗച്ചേട്ട തന്റെ ക്യാമറയില്‍ പകര്‍ത്തിയ അള്‍ജീരിയയിലെ എയ്ന്‍ സഫ്രേയിലെ(സഹാറ മരുഭൂമിയുടെ ഒരു ഭാഗം) ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.