X

ശീതകാലം കഴിഞ്ഞിട്ടും ഉരുകി തീരാത്ത മരം; നിലയ്ക്കാത്ത ജലപ്രവാഹം കണ്ട് അമ്പരന്ന് ഇല്ലിനോസ് വാസികള്‍/ വീഡിയോ

ഇതുവരെ ഈ മരത്തില്‍ ഇത്തരം പ്രതിഭാസം ഉണ്ടായതായി ആര്‍ക്കും അറിവില്ല.മരത്തിനുള്ളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

ഏവര്‍ക്കും കൗതുകമുണര്‍ത്തി കൊണ്ടാണ് ഉള്ളില്‍ നിന്നും വെള്ളം ഒലിക്കുന്ന മരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ ഇല്ലിനോസിലുള്ള ഒരു മരത്തിന്റെ ഉള്ളില്‍ നിന്നുമാണ് വെള്ളം ഒലിച്ചിറങ്ങുന്നത്.

മരങ്ങളും മറ്റും മഞ്ഞില്‍ മൂടുന്നത് ശൈത്യമേഖല പ്രദേശങ്ങളില്‍ പതിവാണ്. ശീതകാലത്തിന്റെ അവസാനത്തോടെ അത് ഉരുകി പോകാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി മരത്തിനുള്ളില്‍ നിന്നും വെള്ളമൊലിക്കുന്നത് ആദ്യമായാണ്.

ശീതകാലത്ത് മരത്തിനുള്ളില്‍ കട്ട പിടിച്ചിരിക്കുന്ന മഞ്ഞ് ശീതകാലം കഴിയുന്നതോടെ അത് ഒലിച്ചിറങ്ങി പോകുന്നതാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്. ഇതുവരെ ഈ മരത്തില്‍ ഇത്തരം പ്രതിഭാസം ഉണ്ടായതായി ആര്‍ക്കും അറിവില്ല.മരത്തിനുള്ളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

മരത്തിന്റെ ഉള്ള് പൊള്ളയായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ മരത്തില്‍ നിന്നും ശബ്ദങ്ങളും ഉയരുന്നുണ്ട്. ഈ പ്രതിഭാസം അസാധാരണമാണ്. മഞ്ഞു കട്ടകള്‍ ഉരുകി വീഴുന്ന ശബ്ദമാകാം ഇതെന്നാണ് കരുതുന്നത്. ഈ പ്രതിഭാസത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

This post was last modified on February 24, 2019 12:20 pm