X

സുംബ ഡാന്‍സില്‍ തകര്‍ത്ത് നവ്യനായര്‍/ വീഡിയോ

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി നവ്യ ആരാധകര്‍ക്ക് മുമ്പില്‍ എത്താറുണ്ട്.

മലയാളികളുടെ പ്രിയനായിക നവ്യാനായര്‍ ഇപ്പോഴിതാ വേറിട്ടൊരു സംഭവുമായി എത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാം നവ്യ ഒരു നര്‍ത്തകി ആണെന്നു. എങ്കിലും ഈ മാറ്റം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സുംബാ ഡാന്‍സുമായി എത്തിയ നവ്യയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ തടി കുറച്ച് ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നവ്യക്ക് ഇപ്പോള്‍ ആരാധകര്‍ കൂടിയിരിക്കുകയാണ്. തന്റെ പുതിയ മേക്കോവറിന്റെ രഹസ്യം സുംബ ഡാന്‍സാണ് ആണെന്ന് താരം മുമ്പ് പറഞ്ഞിരുന്നു.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി നവ്യ ആരാധകര്‍ക്ക് മുമ്പില്‍ എത്താറുണ്ട്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം നൃത്ത വീഡിയോ പങ്കുവെച്ചത്. നവ്യയെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്.

Read More : വയലില്‍ നിന്ന് റോഡിലേക്ക് കയറിവന്ന ആനയെ രാഘവന്‍ കണ്ടില്ല; വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടു; ഊരുപേടിച്ച് ജനം

Related Post
Leave a Comment