X

‘നാടിന്റെ അഭിമാനമായി ആദര്‍ശ്’; എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഈ ബാലന്‍

ആദര്‍ശ് ആര്‍.എ. കഴിഞ്ഞ നാല് വര്‍ഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാം മാസവും ഒരു ചെറിയ തുക സംഭാവന നല്‍കുന്നു.

നൗഷാദിനൊപ്പം ആദര്‍ശും ഇപ്പോള്‍ കേരളത്തിന്റെ ഹീറോയായി മാറിയിരിക്കുകയാണ്. ചെറിയ തുകയാണെങ്കിലും എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് ഈ ബാലന്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ആദര്‍ശ് ആര്‍.എ. കഴിഞ്ഞ നാല് വര്‍ഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാം മാസവും ഒരു ചെറിയ തുക സംഭാവന നല്‍കുന്നു. 2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തകാലം മുതല്‍ക്കാണ് ആദര്‍ശ് ഇത്തരത്തില്‍ ചെറിയൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ആളാരാണെന്നോ അവരുടെ രാഷ്ട്രീയമെന്താണെന്നോ ആദര്‍ശിന് അറിയാന്‍ താല്പര്യമില്ല. അവനവന്‍ ചെയ്യേണ്ടത് അവനവന്‍ ചെയ്യുക എന്നാണ് ആദര്‍ശ് പറയുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആദര്‍ശിനേയും നൗഷാദിനേയും അഭിനന്ദിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്കില്‍ നിറയെ തന്റെ കടയില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ നല്‍കിയ മാലിപ്പുറത്തെ തുണികച്ചവടക്കാരനാണ് നൗഷാദ്. പുതുവസ്ത്രങ്ങള്‍ ചാക്കിനുളളില്‍ കെട്ടിയാണ് നടന്‍ രാജേഷ് ശര്‍മയുള്‍പ്പെടെയുള്ളവര്‍ നൗഷാദിന്റെ കടയില്‍ നിന്ന് ഇറങ്ങിയതെന്നും ഇവരെപോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

നൗഷാദും ആദര്‍ശും നമ്മുടെ നാടിന്റെ മാതൃകകളാണെന്നും എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും ഇടങ്കോലിടലുകള്‍ക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങളെന്നും ഇത് ഒറ്റപ്പെട്ടതല്ല, ഇതു പോലെ അനേകം സുമനസ്സുകള്‍ ഈ നാടിന് കാവലായുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘നിങ്ങള്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കും’, ലുലു ഗ്രൂപ്പ് വൈ മാള്‍ പാര്‍ക്കിംഗിന് വേണ്ടി തോട് നികത്തിയത് പൊളിച്ചടുക്കി നാട്ടുകാര്‍

This post was last modified on August 14, 2019 11:04 pm

Related Post
Leave a Comment