ബി.ജെ.പിയുടെ തൊപ്പി ധരിക്കാന്‍ വിസമ്മതിക്കുന്ന അമിത്ഷായുടെ കൊച്ചുമകളുടെ രസകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരിപാടിക്കിടയിലാണ് അമിത് ഷായുടെ ഒക്കത്തിരുന്ന കുട്ടിയുടെ വെള്ളത്തൊപ്പി മാറ്റി ബി.ജെ.പി പതാകയുടെ ഡിസൈനുള്ള തൊപ്പി അണിയിക്കാന്‍ ഒരു പ്രവർത്തക ശ്രമിച്ചത്. എന്നാല്‍ പുതിയ തൊപ്പി അണിയിക്കുന്നതിനോട് കുട്ടി ശക്തിയായി പ്രതിഷേധിച്ചു. തനിക്കിഷ്ടപ്പെട്ട പഴയ തൊപ്പി തന്നെ അവള് അണിയുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെങ്കിലും അമിത് ഷായുടെ കൊച്ചുമകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിജെപി വിരുദ്ധ ക്യാമ്പ് ഷായുടെ കൊച്ചുമകൾക്കു പോലും താൽപര്യമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് സൂചിപ്പിച്ച് ട്രോളടിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
Read More : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചു
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”