X

കുട്ടികളുടെ ചെരുപ്പ് സെല്‍ഫി ഫോട്ടോഷോപ്പാണെന്ന്‌ അമിതാഭ് ബച്ചന്‍; സോഷ്യല്‍ മീഡിയയില്‍ നിന്ന് കണക്കിന് മേടിച്ച് ബിഗ് ബി

കസ്‌ബേക്കറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ഫോട്ടോ വ്യാജമാണെന്ന താരം ഉന്നയിച്ചത്. ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് താരത്തിനെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിക്കുകയാണ്.

ചെരുപ്പ് കൊണ്ട് സെല്‍ഫി എടുക്കുന്ന കുട്ടികളുടെ ചിത്രം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ച് കുട്ടികള്‍ ഫോണിന് പകരം ചെരുപ്പ് കയ്യിലെടുത്ത് സെല്‍ഫി എടുക്കുന്നതായി പോസ് ചെയ്യുന്ന ചിത്രമായിരുന്നു വൈറലായത്. ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സുനില്‍ ഷെട്ടി, ബോമന്‍ ഇറാനി തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്ബേക്കറും ചിത്രം പങ്കുവച്ചിരുന്നു.

എന്നാല്‍ കുട്ടികളുടെ ചെരുപ്പ് സെല്‍ഫി വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കസ്ബേക്കറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ഫോട്ടോ വ്യാജമാണെന്ന് താരം ഉന്നയിച്ചത്. തുടര്‍ന്ന് ബോളിവുഡിന്റെ ബിഗ് ബി-യെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ഫോട്ടോഷോപ്പാണെന്നാണ് തനിക്ക് തോന്നുന്നതെന്നും കുട്ടിയുടെ മറ്റേ കയ്യും ശരീര ഘടനയും ചെരുപ്പ് പിടിച്ച കൈയെക്കാളും വ്യത്യസ്തമായി തോന്നിക്കുന്നവെന്നുമായിരുന്നു ബച്ചന്റെ വാദം.

മൂന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ വിദഗ്ദരെ കൊണ്ട് ഫോട്ടോ പരിശോധിക്കുകയും ഫോട്ടോ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും കസ്ബേക്കര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണുകളിലെ പെര്‍സ്പക്ടീവ് ഡിസ്ടോര്‍ഷന്‍ സ്റ്റാന്‍ഡ് മൂലമാണ് ചപ്പല്‍ പിടിച്ച കൈ വലുതായി തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Read: ബോളീവുഡ് താരങ്ങളെ പോലും അമ്പരപ്പിച്ച് കുട്ടികളുടെ ‘ചെരുപ്പ് സെല്‍ഫി’

https://www.azhimukham.com/social-wire-foot-wear-selfie-of-kids-got-viral/

This post was last modified on February 8, 2019 1:55 pm

Related Post
Leave a Comment