കുട്ടികള്‍ പരീക്ഷക്കെഴുതുന്ന ഉത്തരങ്ങള്‍ പലപ്പോഴും നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു കുട്ടി എഴുതിയ രസകരമായ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കുട്ടിയുടെ രസകരമായ മറുപടി. എവിടെ നിന്നാണ് ഭക്ഷണം ലഭിക്കുന്നത് എന്ന ചോദ്യത്തിന് ‘ ഭക്ഷണം ലഭിക്കുന്ന പ്രധാന ഉറവിടങ്ങള്‍ സസ്യങ്ങള്‍,മൃഗങ്ങള്‍,സ്വിഗ്ഗി,സൊമാറ്റോ പിന്നെ ഫുഡ്പാണ്ട’ എന്നിങ്ങനെയായിരുന്നു കുട്ടി ഉത്തരം നല്‍കിയത്. മോഡേണ്‍ കാലത്തെ മോഡേണ്‍ മറുപടിയെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ നിരീക്ഷിക്കുന്നത്.
കൊച്ചു മിടുക്കന്റെ മറുപടി വൈറലായതോടെ സ്വിഗ്ഗിയും,സൊമാറ്റോയും ഇത് പങ്ക്‌വെച്ചു.
Leave a Comment