X

അനിയത്തിയുടെ പാട്ടിന് നൃത്തച്ചുവടുമായി അനുസിതാര

അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് അനു സിതാര നൃത്തം ചെയ്യുന്നത്

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിതാര. അഭിനയത്രിയ്ക്ക് പുറമേ അനു നല്ലൊരു നര്‍ത്തകിയാണെന്നും പ്രേക്ഷകര്‍ക്ക് അറിയാം. അനു നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇപ്പോള്‍ കൂടുതല്‍ ഷെയര്‍ ചെയ്യുന്നത്.

വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്തു നിന്നാണ് അനു നൃത്തം ചെയ്യുന്നത്. അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് അനു സിതാര നൃത്തം ചെയ്യുന്നത്. ഭര്‍ത്താവ് വിഷ്ണു പ്രസാദ് പകര്‍ത്തിയ വീഡിയോ അനു തന്നെയാണ് തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. വെള്ളത്തില്‍ നിന്ന് നൃത്തം ചെയ്യുന്ന സിതാരയുടെ വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. വയനാട് സ്വദേശിനിയായ അനു കലാമണ്ഡലത്തില്‍ പഠിച്ച് കലോത്സവ വേദികളിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയില്‍ എത്തിയത്.

Read More : ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത് 

This post was last modified on May 11, 2019 3:36 pm

Related Post
Leave a Comment