X

കാത്തിരിപ്പിനൊടുവിലെത്തിയ ‘മാർവൽ ആന്തം’ റഹ്മാൻ ആരാധകർക്ക് സമ്മാനിച്ചത് നിരാശ?

ഗാനം ചിത്രത്തില്‍ ചേര്‍ക്കാതിരുന്നത് നന്നായി എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇന്ത്യയില്‍ അവഞ്ചേഴ്‌സ് എന്റ്‌ഗെയിമിന്റെ റിലീസുമായി ബന്ധപ്പെട്ട് റഹ്മാന്‍ ഒരുക്കിയ മാര്‍വല്‍ ആന്തം എന്ന ഗാനത്തിനായി ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ആ ഗാനം പുറത്തിറങ്ങിയപ്പോള്‍ ആരാധകരെല്ലാം ന ിരാശരായിരിക്കുകയാണ്. ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഗാനം നല്ലതാണെന്നും പക്ഷേ അവഞ്ചേഴ്‌സിന്റെ പശ്ചാത്തലവുമായി ചേരില്ലെന്നുമാണ് ആരാധകരുടെ വാദം. എന്നാല്‍ യുട്യൂബിലെത്തി മണിക്കൂറുകള്‍ക്കകം പതിനാല് ലക്ഷത്തിലധികം ആളുകള്‍ കണ്ട ഗാനം നിലവില്‍ ട്രെന്‍ഡിങില്‍ രണ്ടാമതാണ്.

ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്ക് ഗാനം ഇഷ്ടമാകുമെന്നാണ് റഹ്മാന്‍ മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഗാനം വന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഗാനം ചിത്രത്തില്‍ ചേര്‍ക്കാതിരുന്നത് നന്നായി എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

 

Read More : വിജയരാഘവനിലൂടെ പുറത്തുവന്നത് ഇടതുപക്ഷത്തിന്റെ സമീപനം, അപകീര്‍ത്തിപ്പെടുത്തല്‍ രമ്യയുടെ തിളക്കം കൂട്ടുമെന്നും ലതിക സുഭാഷ്‌

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”