X

മലയിടുക്കിൽ തണുത്തുറഞ്ഞ് 28 മണിക്കൂർ; ബിക്കിനി ക്ലൈമ്പര്‍ ഗിഗിക്ക് ദാരുണാന്ത്യം

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും വച്ച് ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചാണ് ഗിഗി പ്രശസ്തയാവുന്നത്.

പര്‍വതാരോഹണത്തിനിടയില്‍ പ്രശസ്ത ബിക്കിനി ക്ലൈമ്പര്‍ ഗിഗി വൂവു(36)ന് ദാരുണാന്ത്യം. സെൻട്രൽ തയ്‌വാനിലെ യുഷാൻ പർവത നിരകളിലേക്കുള്ള ഏകാന്ത ട്രക്കിങ്ങിനിടെയാണു ദാരുണ സംഭവം. ഗുരുതരമായി പരിക്കേറ്റ മൂലം ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താൻ സാധിച്ചില്ല.

28 മണിക്കൂറിന് ശേഷമാണ് എയർലിഫ്റ്റിം​ഗ് സംവിധാനത്തിലൂടെ ഗിഗിയെ പുറത്തെടുക്കാൻ സാധിച്ചത്. പർ‌വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു അപകടമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയിടുക്കിൽ അതികഠിനമായ  മഞ്ഞും തണുപ്പുമായിരുന്നു. എയർ ലിഫ്റ്റ് വഴി മലയിടുക്കിൽനിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായിരുന്നില്ല.

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും വച്ച് ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചാണ് ഗിഗി പ്രശസ്തയാവുന്നത്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി സെല്‍ഫി എടുക്കുകയായിരുന്നു ഗിഗിയുടെ പതിവ്.
നാലു കൊല്ലത്തിനുള്ളില്‍ നൂറോളം മലമുനമ്പുകളില്‍ പിന്നിട്ടതായിട്ടായിരുന്നു ഇവരുടെ അവകാശവാദം. ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗിഗിയുടെ വെളിപ്പെടുത്തൽ. സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെല്‍ഫി പകര്‍ത്താന്‍ മാത്രമായി മലകള്‍ കയറുന്നതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

This post was last modified on March 27, 2019 12:33 pm