X

ഇന്ത്യാ ഈസ് മൈ ‘കോണ്ട്രി’: ബിജെപി നേതാവ് ജയപ്രദയുടെ സ്പെല്ലിങ്

ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ജയപ്രദ പഠിപ്പിക്കുന്നത്.

സിനിമയില്‍ നിന്നും രാഷ്ടീയത്തിലേക്കെത്തിയ ബിജെപി നേതാവ് ജയപ്രദ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ കണ്ട്രിയുടെ സ്‌പെല്ലിങ് തെറ്റിച്ച് കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്ന ജയപ്രദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ജയപ്രദ പഠിപ്പിക്കുന്നത്. ഇന്ത്യ ഈസ് മൈ കണ്ട്രി എന്നെഴുതുമ്പോള്‍ കണ്ട്രിയുടെ സ്‌പെല്ലിങ് country എന്നതിനു പകരം contry എന്നാണ് ജയപ്രദ എഴുതുന്നത്.

സ്‌കൂളില്‍ ചേരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജയപ്രദ എത്തിയത്. ജൂലൈ ഒന്നിനായിരുന്നു സംഭവം.ഹിന്ദി ടെലിവിഷന്‍ ചാനലായ എബിപി ന്യൂസാണ് വീഡിയേ പുറത്തു വിട്ടത്.

2019 ഇലക്ഷനില്‍ റാംപൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെ അസംഖാൻ ജയപ്രദയെ പരാജയപ്പെടുത്തി.

Read More : അവൻ വളർന്നതിങ്ങനെ, അന്തരിച്ച മകന്റെ ഓർമ്മകള്‍ പങ്കുവച്ച് ഷാർജ ഭരണാധികാരി

Related Post
Leave a Comment