X

കണ്ണുകെട്ടി പിയാനോ വായിച്ച് കാണികളെ നിശബ്ദരാക്കി ഒരു 13 വയസ്സുകാരന്‍

തനിക്ക് ഒരേ സമയം രണ്ട് പിയാനോയില്‍ രണ്ട് വ്യത്യസ്ത ട്യൂണുകള്‍ വായിക്കാന്‍ സാധിക്കുമെന്നും ലിഡിയന്‍ ഷോയിക്കിടയില്‍ വെളിപ്പെടുത്തി.

ലിഡിയന്‍ നാദസ്വരം എന്ന 13 വയസ്സുകാരന്‍, തന്റെ കഠിനാധ്വാനവും നിരന്തര പരിശീലനവും വഴി പിയാനോയില്‍ വൈദഗ്ധ്യം നേടി. ഒരു ദിവസം 4-5 മണിക്കൂര്‍ വരെ പിയാനോ പരിശീലനം നടത്താറുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഈ സംഗീത പ്രതിഭ കഴിഞ്ഞമാസം ദി വേള്‍ഡ് ബെസ്റ്റ് എന്ന ഷോയില്‍ നിക്കോളയ് റിംസ്‌കിയുടെ രചയിതാവ് കോര്‍സാക്കൗവിന്റെ ദി ഫ്‌ളൈറ്റ് ഓഫ് ദി ബംബ്ലീബീ വായിച്ചാണ് ഇന്ത്യയുടെ അഭിമാനമായത്.

ഇപ്പോള്‍ ദി എല്ലിന്‍ ഷോയില്‍ കാണികളുടെ പ്രീതി നേട്ി ലിഡിയന്‍ ഏറെ മുന്നേറിയിരിക്കുന്നു. തനിക്ക് ഒരേ സമയം രണ്ട് പിയാനോയില്‍ രണ്ട് വ്യത്യസ്ത ട്യൂണുകള്‍ വായിക്കാന്‍ സാധിക്കുമെന്നും ലിഡിയന്‍ ഷോയിക്കിടയില്‍ വെളിപ്പെടുത്തി. പാശ്ചാത്യ സംഗീതം, ജാസ്സ്, ഇന്ത്യന്‍ ട്യൂണ്‍സ് എന്നിവയെല്ലാം ലിഡിയന്‍ വായിക്കും.

സ്വപ്‌ന പരിപാടികളെ കുറിച്ച് അവതാരിക ചോദിച്ചപ്പോള്‍ , ഒറ്റയ്ക്ക് തന്റെ പിയാനോയുമായി ചന്ദ്രനില്‍ പോയിട്ട് ബീതോവന്‍സ് മൂണ്‍ലൈറ്റ് സൊനാറ്റ വായിക്കണമെന്നായിരുന്നു ലിഡിയന്റെ മറുപടി. കണ്ണു കെട്ടി പിയാനോ വായിക്കുന്ന ലിഡിയന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കുട്ടിയുടെ കഴിവിനെ പ്രശംസിച്ചും അഭിനന്ദിച്ചും അനുഗ്രഹിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്.

This post was last modified on March 2, 2019 5:17 pm