X

ക്ലാസൊക്കെ അവിടെ നടക്കെട്ടെ, ഉറക്കം വന്നാൽ പിന്നെന്ത് / വീഡിയോ

കൂടെയുള്ള കുട്ടികള്‍ ചിരി അടക്കിപ്പിടിച്ചാണ് ക്ലാസില്‍ ഇരിക്കുന്നത്

ഉറക്കം വന്നാൽ പിന്നെ ഒരു രക്ഷയും ഇല്ല. അടുത്തിടെ മഹേന്ദ്ര സിങ് ധോണി വിമാനത്താവളത്തിലെ തറയിലാണ് കിടന്നുറങ്ങിയത്. പക്ഷേ ഒന്നുറങ്ങി എണീക്കുമ്പോഴേക്കും വൈറലായാലോ? ഈ കൊച്ചു മിടുക്കി ഉറക്കം തൂങ്ങുന്നത് കണ്ടു കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം ഇപ്പോള്‍.

പ്ലേ സ്കൂൾ എന്നാണെന്നാണ് തോന്നുന്നത്. എന്തായാലും, ക്ലാസ് നടക്കുന്നതിനിടയില്‍ ഉറക്കം തൂങ്ങുകയാണ് ഒരു കുഞ്ഞു മിടുക്കി. ഉറക്കം തൂങ്ങി കുട്ടി വീഴുന്നതും കാണാം. കൂടെയുള്ള കുട്ടികള്‍ ചിരി അടക്കിപ്പിടിച്ചാണ് ക്ലാസില്‍ ഇരിക്കുന്നത്. ടീച്ചര്‍ ക്ലാസെടുക്കുന്നുമുണ്ട്.

എന്നാല്‍, ഉറക്കം നിയന്ത്രിക്കാനാവാതെ,  തൂങ്ങി വീഴുമ്പോള്‍ മറ്റു സഹപാഠികളെല്ലാം ചേര്‍ന്നു ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.  കൂട്ട ചിരിക്കേട്ട് എണീക്കുന്ന കുട്ടി, സംഭവത്തിലെ ചമ്മലും മറച്ചുവയ്ക്കുന്നില്ല. എന്നാൽ ദൃശ്യങ്ങള്‍ പകര്‍ത്തിയതാരാണെന്നോ സംഭവം എവിടാണെന്നോ വ്യക്തമല്ല.

 

Read More : സിംഹക്കൂട്ടങ്ങളില്‍ നിന്നും രക്ഷയ്ക്കായി പുഴയില്‍ ചാടി പോത്ത്; അവിടെ കാത്തിരുന്നത്…

 

This post was last modified on April 13, 2019 10:59 am