X

‘ലിംഗ സമത്വത്തിന് തന്റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി അഷിത’;അനുസ്മരിച്ച് മുഖ്യമന്ത്രി

കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു

പ്രശസ്ത എഴുത്തുകാരി അഷിതയുടെ മരണത്തില്‍ അനുശോദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖമന്ത്രി അനുശോദനം അറിയിച്ചത്. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നുവെന്നും അഷിതയുടെ വേര്‍പാട് മലയാള സാഹിത്യ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിത. സ്ത്രീകൾക്കുനേരെ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു.

വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.

 

Read More :ആത്മഹത്യക്ക് ശ്രമിക്കുന്നത് അമ്മ കണ്ടു, കുരുക്കു മുറുകാന്‍ അവർ കാത്തുനിന്നു, തിരസ്‌ക്കാരങ്ങള്‍ക്കൊടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച അഷിതയുടെ കഥ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 27, 2019 1:17 pm