2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പ്രചരണ ചൂടിലാണ്. വ്യത്യസ്ത രീതിയിലാണ് ഓരോ രാഷ്ട്രീയ പ്രചരണങ്ങള്‍. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ശ്രദ്ധേയമാവുന്നു. കെ.സുധാകന്‍ ബി.ജെ.പിയിലേക്ക് മാറും എന്ന തരത്തില്‍ ഇടതുപക്ഷത്തു നിന്നും ഉയര്‍ന്നു വരുന്ന വിമര്‍ശനത്തിനു എതിരായാണ് വീഡിയോ. ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇറച്ചിവെട്ടുകടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയാണ് വീഡിയോയില്‍ കാണിക്കുന്നത്.
ഓന്‍ കാലുമാറും എന്ന് ഇറച്ചി വെട്ടുകാരന്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കും. ഇന്നും ഇന്നലെയും അല്ല കെ.സുധാകരനെ കാണാന്‍ തുടങ്ങിയതെന്നും വിരിഞ്ഞു നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ അദ്ദേഹം പോയിട്ടില്ലെന്നും അപ്പോഴാണോ വാടിയപ്പോള്‍ എന്നും ആളുകള്‍ തിരിച്ചു ചോദിക്കുന്നു. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂ എന്നും വീഡിയോയില്‍ പറയുന്നു.
സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കെ.സുധാകരന്റെ പ്രചരണ വീഡിയോ. എന്നാല്‍ ബി.ജെ.പിയില്‍ ചേരി്ല്ലെന്ന് പരസ്യം ചെയ്ത് പറയേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും തുടങ്ങി വീഡിയോക്കെതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്. ഇറച്ചിവെട്ടുകാരനെ അപമാനിക്കുന്ന തരത്തിലാണ് വീഡിയോയെന്നും തുടങ്ങി നിരവധി വാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. വീഡിയോയില്‍ ചലച്ചിത്ര രംഗത്തടക്കമുള്ള അഭിനേതാക്കളാണ് അഭിനയിച്ചിരിക്കുന്നത്.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
This post was last modified on April 8, 2019 2:47 pm
Leave a Comment