ഭിന്നശേഷിയുള്ള കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ഹൃദയം കീഴടക്കുന്നത്. സി.ആര്‍.പി.എഫില്‍ ഡ്രൈവറായ ഇഖ്ബാല്‍ സിംഗാണ് കുട്ടിക്ക് ഭക്ഷണം നല്‍കുന്നത്. അടച്ചിട്ട ഒരു കടയുടെ മുന്നില്‍ വെച്ച് ഉദ്യോഗസ്ഥന്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നതും കുട്ടിയുടെ മുഖം കഴുകി വൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം.
ജമ്മു കശ്മീരിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കരുതലുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഉച്ച ഭക്ഷണം കഴിക്കാനായി തുടങ്ങുമ്പോഴാണ് വിശന്നിരുന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടതെന്നും അവനു സ്വയം കഴിക്കാന്‍ കഴിയില്ലെന്നു മനസ്സിലായതോടെയാണ് വാരി കൊടുക്കാന്‍ തീരുമാനിച്ചതെന്നും’ ഇഖ്ബാല്‍ പറയുന്നു.
വീഡിയോ ശ്രദ്ധ നേടിയതോടെ 49-ാം ബറ്റാലിയന്‍ അംഗമായ ഇഖ്ബാലിന് ഡിജിയുടെ ഡിസ്‌ക് ആന്‍ഡ് കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയും ഇഖ്ബാലിന്റെ മനസ്സ് സ്‌നേഹവും മനുഷ്യത്വവും നിറഞ്ഞതാണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചു. തുര്‍ന്ന് നിരവധി പേര്‍ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചു രംഗത്തെത്തി.
Read More :നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍
Leave a Comment