X

10 വർഷ ചലഞ്ചില്‍ തരംഗമായി ദുബയ് ഭരണാധികാരിയുടെ മകളും ബുർജ് ഖലീഫയും

ബുർജ് ഖലീഫയുടെ 2009ലെയും 2019ലെയും ചിത്രങ്ങളാണ് ചലഞ്ചിന്റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

ലോകമെമ്പാടും വൻ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളിലെ 10 വർഷ ചലഞ്ചിന് ലഭിക്കുന്നത്.  പ്രമുഖരുൾ‌പ്പെടെ നിരവധി പേർ ഇതിനോടകം ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്ന പത്തുവർഷ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ദുബയ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ. എന്നാൽ 10 വർഷത്തിന് പകരം 20 വർഷം മുൻപ് മുതലുള്ള ഫോട്ടോകളാണ് ഷെയ്ഖ മൈത ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.  കുതിര സവാരിയോടുള്ളതന്റെ പ്രിയം വ്യക്തമാക്കന്ന 1999, 2009, 2019 എന്നീ വർഷങ്ങളിലെ മൂന്നു ചിത്രങ്ങളാണ് ഇവർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

എന്നാൽ, ദുബയുടെ അഭിമാനമായ ബുര്‍ജ് ഖലീഫയും ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ബുർജ് ഖലീഫയുടെ 2009ലെയും 2019ലെയും ചിത്രങ്ങളാണ് ചലഞ്ചിന്റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ഓരോ സാധാരണ ജോലിക്കാരൻ ഉൾ‌പ്പെടെയുള്ളവരുടെ സഹായമില്ലാതെ ഞങ്ങൾക്ക് ഇത് സാധിക്കില്ലായിരുന്നു. പത്തു വർഷത്തെ അവരുടെ കഠിനാധ്വാനം ഇതാ ഇങ്ങനെയാണ്’ എന്ന കുറിപ്പോടെയാണ് ബുർജ് ഖലീഫ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചത്. ബുർജ് ഖലീഫ മാത്രമല്ല അതിന്റെ ചുറ്റുപാടിനും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങളും ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.

This post was last modified on January 22, 2019 7:32 pm