X

ബാര്‍ ഡാന്‍സറല്ല; ഭജന്‍ ഗായികയ്ക്ക്മേല്‍ ഗുജറാത്തില്‍ ഭക്തര്‍ നോട്ടഭിഷേകം നടത്തി-വീഡിയോ

പാത്രങ്ങളിലും മറ്റും നോട്ടുകള്‍ നിറച്ചുകൊണ്ടുവന്ന് ഭജന ചൊല്ലുന്ന സ്ത്രീയുടെ തലയിലൂടെ അഭിഷേകം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യയില്‍ ഭജന നടക്കുന്നത് വളരെ സാധാരണമാണ്. എന്നാല്‍ ബാറില്‍ നടക്കുന്ന കാര്യങ്ങള്‍ ഭജന നടക്കുന്ന ഇടങ്ങളില്‍ നടക്കുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. സിനിമയിലെ ഐറ്റം ഡാന്‍സുകളിലും, ബാറുകളിലുമൊക്കെയാണ് പാട്ട് പാടുന്നവരുടേയും,ഡാന്‍സ് ചെയ്യുന്നവരേയുമൊക്കെ നോട്ടുകൊണ്ട് അഭിഷേകം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്.
എന്നാല്‍ ഗുജറാത്തില്‍ ഭജന്‍ ഗായികയ്ക്ക് മേലാണ് ഭക്തര്‍ നോട്ട് വര്‍ഷം നടത്തിയിരിക്കുന്നത്.

ചുറ്റും കൂടിനില്‍ക്കുന്ന പുരുഷന്മാര്‍ ഭജന അവതരിപ്പിക്കുന്ന സ്ത്രീയുടെ ശരീരത്തിലേക്ക് നോട്ടുകളെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാത്രങ്ങളിലും മറ്റും നോട്ടുകള്‍ നിറച്ചുകൊണ്ടുവന്ന് ഭജന ചൊല്ലുന്ന സ്ത്രീയുടെ തലയിലൂടെ അഭിഷേകം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വേദിയില്‍ നിരവധി സ്ത്രീകളും ആളുകളുമുണ്ടെന്നതും വീഡിയോ കാണുന്നവരെ അത്ഭുതപ്പെടുത്തുന്നു.

ഡാന്‍സ് ബാറില്‍ നിന്നുള്ള വീഡിയോ ആണോ എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.

മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

This post was last modified on July 22, 2019 9:28 am