X

‘അല്ലെങ്കിലേ മനുഷ്യനു ചീത്തപേരാ അപ്പോഴാ’, സണ്ണി വെയ്‌ന്റെ വിവാഹത്തിനിടെ ദിലീപിന്റെ കമന്റ്

സണ്ണിയെ വധുവായ രഞ്ജിനിക്കൊപ്പം നിര്‍ത്തി മറുവശത്തേക്കു നിന്നാണ് ദിലീപ് ഫോട്ടോ എടുത്തത്

സണ്ണി വെയ്‌ന്റെ വിവാഹത്തില്‍ പങ്കെടുത്തും ആശംസകളറിയിച്ചും നടന്‍ ദിലീപ്. ഇന്നലെയായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു താരം വിവാഹിതനായത്. മകളുടെ ചോറൂണിനു എത്തിയതായിരുന്നു ദിലീപും കാവ്യയും ഗുരുവായൂരില്‍. സഹപ്രവര്‍ത്തകന്റെ വിവാഹ വാര്‍ത്തയറിഞ്ഞു ദമ്പതിമാര്‍ക്കു ആശംസകള്‍ അറിയിക്കാന്‍ താരം തന്നെ നേരിട്ടെത്തുകയായിരുന്നു.

ഇരുവര്‍ക്കുമൊപ്പം കൂട്ടച്ചിരി പകര്‍ത്തിയാണ് ദിലീപ് ചിത്രമെടുക്കാന്‍ എത്തിയത്. ആദ്യം ദമ്പതിമാരുടെ ഇടയിലാണ് താരം ചിത്രമെടുക്കാന്‍ നിന്നത്. എന്നാല്‍ സണ്ണിയെ വധുവായ രഞ്ജിനിക്കൊപ്പം നിര്‍ത്തി മറുവശത്തേക്കു നിന്നാണ് ദിലീപ് ഫോട്ടോ എടുത്തത്. കൂട്ടത്തില്‍ ‘അല്ലെങ്കില്‍ തന്നെ ചീത്തപ്പേരാ..അപ്പോഴാ’ എന്നൊരു ഡയലോഗും കൂടി. ഇത് അവിടെ കൂടി നിന്നവരുടെ ഇടയില്‍ ചിരി പകര്‍ത്തി.

 

Read More : വോട്ടെടുപ്പിനിടെ ആന്ധ്രയില്‍ പരക്കെ സംഘര്‍ഷം: രണ്ട് പേർ കൊല്ലപ്പെട്ടു

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”