X

രാവിലെ ഡോക്ടർ, വൈകീട്ട് ട്രാഫിക്ക് നിയന്ത്രണം; വ്യത്യസ്തനാണ് ഡോ. കൃഷ്ണ യാദവ് / വീഡിയോ

രാവിലെ ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കുന്ന അദ്ദേഹം വൈകീട്ട് തിരക്കേറിയ റോഡിലേക്ക് ഇറങ്ങും, ഗതാഗത തിരക്ക് നിയന്ത്രിക്കാൻ.

ഡോക്ടർ കൃഷ്ണ  യാദവ് നോയിഡയിലെ തിരക്കേറിയ ഡോകടറാണ് അദ്ദേഹം. എന്നാൽ സാധാരണ ഡോക്ടർമാരെ പോലെ മുഴുവൻസമയവും രോഗികളെ പരിശോധിച്ച് കഴിയുകയല്ല അദ്ദേഹം ചെയ്യുന്നത് നോയ്ഡ നഗരത്തിൽ ഗതാഗതം നിയന്ത്രണം കൂടി അദ്ദേഹം ചെയ്യുന്നു. രാവിലെ ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കുന്ന അദ്ദേഹം വൈകീട്ട് തിരക്കേറിയ റോഡിലേക്ക് ഇറങ്ങും, ഗതാഗത തിരക്ക് നിയന്ത്രിക്കാൻ. കൂടെ ട്രാഫിക്ക് നിയമങ്ങൾ പാലിക്കുന്നതിനുള്ള ബോധവത്കരണവും. ഇതാണ് 8 വർഷങ്ങളായുള്ള ഡോ. യാദവിന്റെ ദിനചര്യ. ചെറിയ ഒരു ലൗഡ് സ്പീക്കറും, ലഘുലേഖകളുമായാണ് ഡോക്ടർ നിരത്തിലിറങ്ങുന്നത്.

തിരക്കേറിയ ഡോക്ടർ കരിയറിനിടെ ഇത്തരത്തിൽ ഒരു സേവനം കൂടി ചെയ്യുന്നതിനെ കുറിച്ച് കൃഷ്ണ യാദവ് പറയുന്നതിങ്ങനെ. എട്ട് വർഷങ്ങൾക്ക് മുമ്പ് അത്യാഹിത നിലയുള്ള ഒരു രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് ഗതാഗത കുരുക്കിൽ കുടുങ്ങിക്കിടന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വളരെ പാട്പെട്ടാണ് അന്ന് ആംബുലന്‍സ് കടന്നുപോയത്. ഇതോടെയാണ് താൻ ട്രാഫിക്ക്മാൻ ആവാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഡോക്ടറുടെ കോട്ടുൾപ്പെടെ ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഗതാഗത നിയന്ത്രണത്തിന് ഒപ്പം ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യാത്രികരെ ബോധവത്കരണം നടത്തുകയും ചെയ്തുവരികയാണ് ഡോ. കൃഷ്ണ യാദവ്.

 

ഡോ. കൃഷ്ണ യാദവിനെ കുറിച്ച്  ദി ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്-

This post was last modified on January 24, 2019 10:48 am