X

മദ്യ ലഹരിയില്‍ കുതിരയെന്നു കരുതി ജിറാഫിന്റെ പുറത്ത് കയറി യുവാവ്-വീഡിയോ

ആദ്യതവണ ജീറാഫ് കുടഞ്ഞ് താഴെയിട്ടിട്ടും യുവാവ് വീണ്ടും ജിറാഫിന്റെ പുറത്ത് കയറി

മദ്യപിച്ച് മൃഗശാലയിലെത്തിയ യുവാവിന് ജിറാഫിനെ കണ്ടപ്പോള്‍ കുതിരയെന്നുതോന്നി. പിന്നെ ഒട്ടും കാത്ത് നിന്നില്ല. കമ്പിവേലി ചാടിക്കടന്ന് ജിറാഫിന്റെ പുറത്ത് കയറി. കസാഖ്സ്താനിലാണ് സംഭവം.

വലിയ വേലിയിലൂടെ വലിഞ്ഞ് കയറി ജിറാഫിന്റെ കഴുത്തിലൂടെ തൂങ്ങിയിറങ്ങുകയായിരുന്നു യുവാവ്. ഒടുക്കും ജിറാഫിന്റെ പുറത്ത് ഇരിപ്പുറപ്പിച്ചു. ‘ജിറാഫാകട്ടെ ആദ്യം ഈ മനുഷ്യന്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ അമ്പരന്നിരിക്കാം.’ അല്‍പ്പനേരം അനങ്ങാതെനിന്നശേഷം ജിറാഫ് ഇയാളെ കുടഞ്ഞ് താഴെയിട്ടു.

ആദ്യതവണ ജീറാഫ് കുടഞ്ഞ് താഴെയിട്ടിട്ടും യുവാവ് വീണ്ടും ജിറാഫിന്റെ പുറത്ത് കയറി . രണ്ടാം തവണയും ജിറാഫ് ഇയാളെ കുടഞ്ഞ് താഴെയിടുകയാണുണ്ടായത്. സന്ദര്‍ശകരിലൊരാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

കാശ്മീര്‍ വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം: ടിക്കറ്റില്ലാതെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വ്യാപക അരക്ഷിതാവസ്ഥ